Breaking...

9/recent/ticker-posts

Header Ads Widget

ഇലവീഴാപൂഞ്ചിറയില്‍ പരിസ്ഥിതി ദിനാചരണം നടത്തി,



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അരുവിത്തുറ ലയണ്‍സ് ക്ലബും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും, മേലുകാവ് ഗ്രാമപഞ്ചായത്തും സംയുക്തമായി ഇലവീഴാപൂഞ്ചിറയില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഫല വൃക്ഷതൈകളും തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു.

 മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍ ബി, മെമ്പര്‍ ജെറ്റോ ജോസ്, വാര്‍ഡ് മെമ്പര്‍ ഷീബാ മോള്‍ ജോസഫ്, ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യൂ പ്ലാത്തോട്ടം, അരുവിത്തുറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യൂ, ക്ലബ്  അഡ്മിനിസ്‌ട്രേറ്റര്‍ റ്റിറ്റോ തെക്കേല്‍, സ്റ്റാന്‍ലി മാത്യൂ, മാത്യൂ വെള്ളാപാണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈരാറ്റുപേട്ട ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സാം ഐസക്,  മേലുകാവ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ സുജന്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments