Breaking...

9/recent/ticker-posts

Header Ads Widget

ദേവാലയത്തിന്റെ പരിസരപ്രദേശങ്ങളില്‍ ചെടികളും വൃക്ഷതൈകളും നട്ടു.



പാലാ രൂപത ഇളംതോട്ടം വിശുദ്ധ അന്തോനീസ് ബാവാ ദേവാലയത്തില്‍ ഇടവകാംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ദേവാലയത്തിന്റെ പരിസരപ്രദേശങ്ങളില്‍ ചെടികളും വൃക്ഷതൈകളും നട്ടു. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഉപേക്ഷിച്ച് ഇടവകയെ പൂര്‍ണ്ണമായും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തിലാണ്  ഇളംതോട്ടം പള്ളി ഇടവകയിലെ 17 വാര്‍ഡുകളിലും  ചെടികളും മരത്തൈകളും നട്ടത്. 

പരിസ്ഥിതി ഗാനങ്ങള്‍ ആലപിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹരിത പ്രവര്‍ത്തനങ്ങളാണ് ഇടവകയില്‍ നടത്തുന്നത്. ഇടവകയിലെ എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യവുമുണ്ട് . ഇളം തോട്ടം പള്ളിയിലെ ഓരോ ഇടവകാംഗങ്ങളും വീട്ടില്‍ നിന്നും കൊണ്ടുവന്ന ചെടികളും മരത്തൈകളും ആണ് പള്ളിയുടെ ചുറ്റുപാടും നടുന്നത്. ഇടവക വികാരി  ഫാദര്‍ ജോര്‍ജ് അമ്പഴത്തുങ്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.എ.ഡി 1872 ഇല്‍ സ്ഥാപിതമായ ഈ ദേവാലയം സെന്റ് ആന്റണീസ് ബാവയുടെ പേരിലുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.

Post a Comment

0 Comments