Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് ഇടവകകളെ ഫൊറോന ദേവാലയങ്ങള്‍ ആക്കി ഉയര്‍ത്തി.



പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മൂന്ന് ഇടവകകളെ ഫൊറോന ദേവാലയങ്ങള്‍ ആക്കി ഉയര്‍ത്തി. കൊഴുവനാല്‍, കടപ്ലാമറ്റം, കൂത്താട്ടുകുളം ഇടവകകളാണ് ഫൊറോനാ പള്ളികളായി ഉയര്‍ത്തപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.30 ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍  പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് ഇടവകയെ ഫൊറോനയായി പ്രഖ്യാപിച്ചു .
രൂപത ചാന്‍സിലര്‍ ഫാ.ജോസഫ് കുറ്റിയാങ്കല്‍ ഔദ്യോഗിക ഡിക്രി വായിച്ചു. വികാരി ഫാ. ജോസ് നെല്ലിക്കതെരുവിലിനെ ഫൊറോന വികാരിയായി നിയമിച്ചു . അല്‍ഫോന്‍സാ ഗിരി ,മണലുങ്കല്‍ കാഞ്ഞിരമറ്റം , കരിമ്പാനി ,മഞ്ഞാമറ്റം മറ്റക്കര ,ഉരുളികുന്നം, പൈക എന്നീ ഇടവകകളാണ് പുതിയ ഫെറോനയില്‍ ഉള്‍പ്പെടുന്നത്. മുഖ്യ വികാരി ജനറല്‍ ഡോ.ജോസഫ്  തടത്തില്‍ ,മോന്‍സിഞ്ഞോര്‍മാരായ ജോസഫ് മലേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ വേത്താനത്ത്, ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവരും പ്രഖ്യാപനവേളയില്‍ സന്നിഹിതരായിരുന്നു. മറ്റു ഇടവകളിലെ  വികാരിമാരും,  വിശ്വാസ സമൂഹവും, വൈദികരും, സന്യസ്ത്യരും  പ്രഖ്യാപനത്തിന് എത്തിച്ചേര്‍ന്നിരുന്നു.

Post a Comment

0 Comments