കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു. നാഷണല്‍ സര്‍വീസ് സ്‌കിമിന്റെയും നാഗര്‍ജുന ആയുര്‍വേദ ഫര്‍മസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി.തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് വിവിധ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഔഷധപ്രദര്‍ശനവും നടന്നു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു.
മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ ഉദ്ഘാടനം ചെയ്തു. നാഗാര്‍ജുനയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ ഔഷധോദ്യാനം പദ്ധതിയുടെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ മനോജ് നായര്‍ നിര്‍വഹിച്ചു. നാഗര്‍ജുന കോട്ടയം സെയില്‍സ് മാനേജര്‍ ശ്രീകുമാര്‍ കല്പകം പ്രൊജക്റ്റ്അവതരണംനടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു പി സ്വാഗതമാശംസിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു കുമാര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ PG സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് പി.ബി സജി, സ്റ്റാഫ് സെക്രട്ടറി ബിന്ദു G നായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളില്‍ നാഗാര്‍ജുന ഹെര്‍ബല്‍ഗാര്‍ഡന്‍ ഒരുക്കി.
0 Comments