Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂവത്തുങ്കല്‍ റോഡില്‍ യാത്രാ ദുരിതം.



മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം പൂവത്തുങ്കല്‍ റോഡില്‍ യാത്രാ ദുരിതം. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ വാഹനയാത്രികരെയും കാല്‍നടക്കാരെയും വിഷമത്തിലാക്കുകയാണ്.  

കുഴികളൊഴിവാക്കി യാത്ര  തുടരാന്‍  വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയിലെത്തുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയകളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടമുണ്ടാവുന്നതും പതിവാണ്. SKVHSS, പുതൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെക്കുള്ള വാഹനങ്ങളടക്കം ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്കെല്ലാം റോഡിലെ കുഴികള്‍ യാത്രാതടസ്സം സൃഷ്ടിക്കുകയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും അപകട കാരണമാകുന്നുണ്ട്. കുഴികളടച്ച് യാത്രാതടസ്സം നീക്കാന്‍ നടപടി വേണമെന്ന ആവശ്യമാണുയരുന്നത്.

Post a Comment

0 Comments