Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു



ഐപ്‌സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ നടന്നു.  ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു വൃക്ഷതൈ റവ. ഡോ ഫാ എം.പി ജോര്‍ജിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ മുക്ത കോട്ടയതിന് വേണ്ടി  ഐപ്‌സോയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.    ജില്ലാ പ്രസിഡണ്ട് അഡ്വ. വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.കെ.ആര്‍ ശ്രീനിവാസന്‍, സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത്, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, ജില്ലാ കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടന്‍ ഡോ. എ ജോസ്, എ.കെ അര്‍ച്ചന അഡ്വ. ജിതേഷ് ബാബു, ബി അശോക്, കെ ഗോപാലകൃഷ്ണന്‍, കെ.സി വിജയകുമാര്‍, അര്‍ജുനന്‍ പിള്ള, ബി ആനന്ദക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments