നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തണല്‍ മരത്തിലും മതിലിലും ഇടിച്ചു തകര്‍ന്നു. കോട്ടയം എറണാകുളം റൂട്ടില്‍ കുറുപ്പന്തറ പഴയ മഠം ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വന്ന കാര്‍ റോഡിന്റെ സൈഡില്‍ നിന്ന നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയും കുറച്ചു ദൂരം മുന്നോട്ടു ഓടി അടുത്തുള്ള മതിലില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരെ കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മുട്ടുച്ചിറ ആശുപത്രി എത്തിച്ചു. യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍ വാഹനങ്ങള്‍ തെന്നിമാറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
0 Comments