Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതിദിനാഘോഷം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം നടന്നു. സ്‌കൂള്‍ മാനേജര്‍  ഫാദര്‍ മാത്യു തെക്കേല്‍ സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റര്‍ മത്സരം, പ്ലക്കാര്‍ഡ് മത്സരം, പരിസ്ഥിതി ദിന റാലി, കവിതാലാപനം, വൃക്ഷത്തൈ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. നീരജ മേനോന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ജയ്‌സണ്‍ ജോസഫ് , പി.ടി.എ പ്രസിഡന്റ് സജു കൂടത്തിനാല്‍, വിദ്യാര്‍ത്ഥി പ്രതിനിധി അന്നാ സജി, ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



Post a Comment

0 Comments