Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടന്നു.



കടനാട് സെന്റ്  സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ലോക സൈക്ലിംഗ് ദിനത്തില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടന്നു. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജിജി തമ്പി ഫ്‌ലാഗ് ഓഫ് ചെയ്ത റാലിയില്‍ 200 ലേറെ കുട്ടികള്‍ പങ്കെടുത്തു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സൈക്കിള്‍ മാര്‍ഗ്ഗം സ്‌കൂളിലെത്തുന്ന മുന്‍ നിര സ്‌കൂളുകളില്‍ ഒന്നാണ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍.   ആരോഗ്യ സംരക്ഷണത്തിന്  സൈക്ലിംഗിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യമാക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള മഹാ വിപത്തിനെ പറ്റി കുട്ടികളെയും, പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍പില്‍ വച്ചാണ് റാലി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജെ. സോമ ന്‍, സിബി ചക്കാലക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഹെഡ്മാസ്റ്റര്‍  അജി വി ജെ,  അധ്യാപകരായ ഫാ. നോബില്‍ മാത്യു,. സിബി ആന്റണി, സിസ്റ്റര്‍ സ്റ്റാര്‍ലറ്റ്,  അനൂപ് സണ്ണി, ജിബി തോമസ്,പി റ്റി എ പ്രസിഡന്റ്  സിബി അഴകന്‍ പറമ്പില്‍   മുന്‍ പിടിഎ പ്രസിഡന്റ് ബിനു വള്ളോംപുരയിടം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments