ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറി സ്കൂളും പരിസരങ്ങളും ശുചിത്വവെല്ലുവിളികള് നേരിടുന്നതായി ആക്ഷേപം. പുതിയ സ്കൂള്‍ അധ്യയന വര്‍ഷം തുറന്നെങ്കിലും ഇവിടെ പശ്ചാത്തല സൗകര്യങ്ങള്‍ കുറവാണെന്ന് വ്യക്തമാണ്. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും സ്കൂളില്‍ ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പോ മുനിസിപ്പല്‍ അധികൃതരോ ഇനിയും നടത്തിയിട്ടില്ല. കാടുകയറിയും മാലിന്യങ്ങള്‍ നിറഞ്ഞും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ശുചിമുറികളും ടാപ്പും പരിസരവുമുള്ളത്. പല ക്ലാസ് മുറികള്‍ക്കും അടച്ചുറപ്പോ സുരക്ഷിതത്വമോ ഇല്ല. ക്ലാസ് മുറികളോട് ചേര്‍ന്ന് പാഴ് മരങ്ങളുടെ കൂമ്പാരവും കിടക്കുന്നുണ്ട്. പഇഴജന്തുക്കളുടെ താവളമായി ഇവിടം മാറുകയാണ്.
പത്തുവര്‍ഷം മുന്‍പ് നിര്‍മിച്ച മഴവെള്ളസംഭരണി ഉപയോഗശൂന്യമായി കൊതുക വളര്‍ത്തല്‍ കേന്ദ്രമായി മാറി. പുറമേ നിന്നുള്ള മാലിന്യങ്ങള്‍ അടക്കമുള്ളവ സ്കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ വേരുപിടിച്ച പാഴ്ചെടികള്‍ മരങ്ങളായി മാറിയിട്ടും നീക്കംചെയ്തിട്ടില്ല. അഞ്ചാം ക്ലാസ് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളും വിഎച്ച്എസ്ഇ, എസ്ഡിസി, കൊമേഴ്സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇവിടെ നടത്തുന്നുണ്ടെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടപ്പെടുന്നു. കാര്യക്ഷമമായ പി.ടി..എ യുടെ പ്രവര്‍ത്തനമോ നഗരസഭയുടെ ഇടപെടലോ അധ്യാപക ശ്രദ്ധയോ ഇല്ലാതെ പോകുന്നതോടെ വിദ്യാലയം നാശോന്മുഖമാകുകയാണ്. കാട് കയറിയും ജീര്‍ണിച്ചും നശിക്കുന്ന ഈ സ്കൂളിനെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.
0 Comments