Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു



ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വെള്ളക്കെട്ട്  യാത്രക്കാര്‍ക്ക് ദുരിതമാകുന്നു... റോഡ് പൂര്‍ണ്ണമായും നശിച്ച് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ് . വെള്ളക്കെട്ടില്‍ മറഞ്ഞിരിക്കുന്ന വലിയ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്ന സാഹചര്യമാണുള്ളത്.  അപകടങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാര്‍,  എന്നിവര്‍ പറഞ്ഞു.. മഴക്കാലം മുന്നില്‍ കണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെയും ജനപ്രതിനിധികളെയും സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമാകാത്തതിനാല്‍  പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് യാത്രക്കാര്‍. വെള്ളക്കെട്ടിന് ഇരുവശത്തുമാണ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. ചെളിവെള്ളം അടിച്ചുകയറി ഇരുചക്രവാഹനങ്ങള്‍ നശിച്ചു പോകുന്ന സാഹചര്യമാണുള്ളത്. 

ബസ് സ്റ്റോപ്പിലേയ്ക്ക് ട്രെയിന്‍ ഇറങ്ങി നടക്കുന്നവര്‍ക്ക് റോഡ് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. മനയ്ക്കപ്പാടത്ത് ബസിറങ്ങി വരുന്ന കാല്‍നടയാത്രക്കാര്‍ വെള്ളക്കെട്ടില്‍ നിന്ന് മാറി റെയില്‍വേ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക്  പ്രവേശിക്കുകയാണ്.  റെയില്‍വേ ട്രാക്കിലൂടെയുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണ്. സ്റ്റേഷനില്‍ സര്‍വീസ് നടത്തുന്ന ഓട്ടോടാക്‌സി ജീവനക്കാരും റോഡിന്റെ ശോചനീയാവസ്ഥ മൂലം പ്രതിസന്ധി നേരിടുകയാണ്. 
മഴക്കാലത്ത്   നിലവിലെ അപകടാവസ്ഥ പരിഹരിക്കാന്‍  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എറണാകുളത്തെ ഓഫീസുകളിലേയ്ക്ക് പോകാനെത്തുന്നവരെ കൂടാതെ എം ജി യൂണിവേഴ്സിറ്റി, മെഡിക്കല്‍ കോളേജ്, ഐ റ്റി ഐ, ബ്രില്യന്റ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള യാത്രക്കാരാണ് 
 ഏറ്റുമാനൂര്‍ സ്റ്റേഷനിലെത്തുന്നത്. 

Post a Comment

0 Comments