പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ കുട്ടികള്‍ വ്യത്യസ്തങ്ങളായ പത്തുമണി ചെടികള്‍ നട്ടുപിടിപ്പിച്ചു. അയര്‍ക്കുന്നം കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. അയര്‍ക്കുന്നം ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പസ് സൗന്ദര്യവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. അയര്‍ക്കുന്നം സബ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബോബി വി വര്‍ഗീസ്, മഞ്ജു പുരുഷത്തമന്, അയര്‍ക്കുന്നം ഫെഡറല്‍ ബാങ്ക് മാനേജര്‍ ലയന തോമസ്, അസോസിയേറ്റ് വീണ V, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് ' വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, Eco ക്ലബ് കോര്‍ഡിനേറ്റര്‍ . അനറ്റ് ജെ മരിയ, NSS കോര്‍ഡിനേറ്റര്‍ . ജോമോന് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പഴയ എന്‍സിസി യൂണിഫോം പുനരുപയോഗിച്ച് നിര്‍മ്മിച്ച തുണി സഞ്ചികള്‍ എന്‍സിസി കേഡറ്റ്സ് വിശിഷ്ടാതിഥികള്ക്ക്കൈമാറി.
0 Comments