ലഹരിയാവാം ഫുട്‌ബോളിനോട് എന്ന സന്ദേശമുയര്‍ത്തി എട്ടടി ഉയരമുള്ള കൂറ്റന്‍ ട്രോഫിയുമായി സംഘാടകര്‍ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. യുണൈറ്റഡ് എഫ്.സി കടനാട് സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുന്നോടിയായാണ് പടുകൂറ്റന്‍ ട്രോഫിയുമായി റോഡ് ഷോ നടത്തിയത്. അലങ്കരിച്ച വാഹനത്തില്‍ ട്രോഫിയുമായി ആരംഭിച്ച റോഡ് ഷോയില്‍ നിരവധി ഇരുചക വാഹനങ്ങള്‍ അകമ്പടിയായി. കടനാട് പള്ളി ജംഗ്ഷനില്‍ ആരംഭിച്ച് കൊല്ലപ്പള്ളി, ഐങ്കൊമ്പ്, പിഴക് ചുറ്റി കടനാട്ടില്‍ റോഡ്‌ഷോ സമാപിച്ചു.
വാര്‍ഡ് മെബര്‍ ഉഷാ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഷൈന്‍ മാത്യു, വാര്‍ഡ് മെബര്‍ ഉഷാ രാജു, കെ.സി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറം ഉള്‍പ്പെടെ കേരളത്തിലെ പ്രഗത്ഭരായ 12 ടീമുകള്‍ പങ്കെടുക്കും.
0 Comments