കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി ഫോറോനാ ദേവാലയമായി ഉയര്‍ത്തപ്പെട്ടു. പാരമ്പര്യവും പൗരാണികതയും വിശ്വാസദാര്‍ഡ്യവും ഒത്തു ചേരുന്ന അതിപുരാതന ദേവാലയമാണ് കടപ്ലാമറ്റം പള്ളി . ജൂണ്‍ 8 ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്യത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കും. പാലാ രുപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കടപ്ലാമറ്റം സെന്റ് മേരീസ്, കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാനോസ് , കൂത്താട്ടുകുളം ഹോളി ഫാമിലി എന്നീ ദേവാലയങ്ങളാണ് ഫൊറോനയായി ഉയര്‍ത്തപ്പെടുന്നത്.
0 Comments