കാണക്കാരി അരവിന്ദാക്ഷന്‍ എന്‍.സി.പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. NCP S സംസ്ഥാന പ്രസിഡന്റ് തോമസ് K തോമസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവില്‍ NCP S സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 40 വര്‍ഷത്തോതുമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്തുള്ള അരവിന്ദാക്ഷന്‍ എന്‍സിപി കോട്ടയം ജില്ലാ പ്രസിഡണ്ടായി രണ്ട് ടേം സേവനമനുഷ്ഠിച്ചിരുന്നു.
കെഎസ്എഫ്ഇ ബോര്‍ഡ് മെമ്പര്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ബോര്‍ഡ് മെമ്പര്‍, കോട്ടയം മെഡിക്കല്‍ കോളേജ് വികസനസമിതി അംഗം, കാണക്കാരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്ന നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. കാണക്കാരി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്, കാണക്കാരി പബ്ലിക് ലൈബ്രറി പ്രസിഡന്റ്, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാണക്കരി ഹോമിയോ ആശുപത്രി , കാണക്കാരി ചിറക്കുളം ടൂറിസം പ്രൊജക്ട് തുടങ്ങി പ്രാദേശിക വികസന രംഗത്ത് നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന കാണക്കാരി അരവിന്ദാക്ഷന്‍ സ്റ്റാര്‍ വിഷന്‍ ന്യൂസിനോട് പറഞ്ഞു.
0 Comments