കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. അറിവിന്റെ അക്ഷര മുറ്റത്തേക്ക് പുതിയ വിദ്യാലയ വര്‍ഷത്തിലെ ആദ്യദിനത്തില്‍ എത്തിയ വിദ്യാര്‍ത്ഥികളെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്‌കൂളിലെക്ക് സ്വീകരിച്ചാനയിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ഉദ്ഘാടനം ചെയ്തു. SSLC +2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.
കിടങ്ങൂര്‍ SI സ്റ്റാന്‍ലി തോമസ് പ്രവേശനോത്സവ സന്ദേശം നല്‍കി. PTAപ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. ബ്ലോക് പഞ്ചായത്തംഗം മേഴ്‌സി ജോണ്‍ , ഗ്രാമപഞ്ചായത്തംഗം PG സുരേഷ് , PTA വൈസ് പ്രസിഡന്റ് PB സജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പി ബിന്ദു സ്വാഗതവും ഹെഡ്മാസ്റ്റര്‍ R ബിജുകുമാര്‍ കൃതജ്ഞതയും പറഞ്ഞു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന സന്ദേശവുമായി പ്രൗഡഗംഭീരമായ പ്രവേശനോത്സവത്തിന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നിറച്ചാര്‍ത്തേകി.
0 Comments