Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം



കിടങ്ങൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം ഗവ: LPG സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ KG വിജയന്‍ അധ്യക്ഷനായിരുന്നു.. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്കല്‍ മുഖ്യപ്രഭാഷണം നടത്തി .ബ്ലോക് പഞ്ചായത്തംഗം അശൊക് കുമാര്‍ പൂതമന നവാഗതരെ സ്വാഗതം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ മേഴ്‌സി ജോണ്‍ യുണിഫോം വിതരണ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റ്റീനമാളിയെക്കല്‍ പുസ്തകവിതരണ ഉദ്ഘാടനവും  നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ  PG സുരേഷ്,   ദീപലത , ഹെഡ്മിസ്ട്രസ് ജിജി മാത്യു, PTAപ്രസിഡന്റ് രജീഷ് T. ,ആതിര എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യമായാ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കി വര്‍ണാഭമായ സ്വീകരണമാണ്നല്‍കിയത്.



Post a Comment

0 Comments