Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പ്രവേശനോത്സവം.



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍സണ്‍ നീലാനിരപ്പില്‍ അധ്യക്ഷനായിരുന്നു  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സീമ സൈമണ്‍, പ്രധാന അധ്യാപിക സുജാ മേരി തോമസ്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ എന്നിവര്‍ പ്രസംഗിച്ചു. 

പുതുതായി സ്‌കൂളിലേക്ക് കടന്നുവന്ന വിദ്യാര്‍ത്ഥികളെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും ചേര്‍ന്ന്  കളഭം ചാര്‍ത്തി സ്വീകരിച്ചു. വിശിഷ്ടാതിഥികള്‍ക്ക് കേഡറ്റുകള്‍ സല്യൂട്ട് നല്‍കി. നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കും, യു എസ് എസ്, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം കാഴ്ചവച്ചവരെയും, പുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരെയും, മൊമെന്റോ നല്‍കി ആദരിച്ചു.  വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments