Breaking...

9/recent/ticker-posts

Header Ads Widget

കെ. പി. സി. സി സംസ്‌കാര സാഹിതി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍



കെ. പി. സി. സി സംസ്‌കാര സാഹിതി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സമ്മേളനവും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി  ഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍     ഡി. സി.സി വൈസ് പ്രസിഡന്റ് അഡ്വ : ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയര്‍മാന്‍ ജയിസ് കട്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു. ചെറു  കഥാകൃത്തും എഴുത്തുകാരനുമായ ടി. എ.മണി തൃക്കോതമംഗലത്തെ  സമ്മേളനത്തില്‍ ആദരിച്ചു. ജില്ലാ ചെയര്‍മാന്‍ ബോബന്‍ തോപ്പില്‍, ബ്ലോക്ക് പ്രസിഡന്റ്  ജോറോയി പൊന്നാറ്റില്‍, കെ. ജി ഹരിദാസ്, ഏറ്റുമാനൂര്‍ നഗരസഭ  ചെയര്‍പേര്‍സണ്‍ ലൗലി ജോര്‍ജ്, നീണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സിനു ജോണ്‍, ജില്ലാ സെക്രട്ടറി അഡ്വ : ലിബിന്‍ കണ്ണാശ്ശേരില്‍, ബിജു കുമ്പിക്കന്‍, ജെയിംസ് തോമസ്, പ്രിയ സജീവ്, നാന്‍സി ജയിമോന്‍,  വിഷ്ണു ചെമ്മുണ്ടവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments