തിരുവഞ്ചൂര്‍ സി.എം.എസ് LPS ല്‍ അയര്‍ക്കുന്നം ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷം നടന്നു. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ: അരുണ്‍ ജി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ടോംസണ്‍ ചക്കുപാറ പരിസ്ഥിതി ദിന സന്ദേശം നല്‍കി. അയര്‍ക്കുന്നം SHO അനൂപ് ജോസ് കുട്ടികളില്‍ നിന്നും വൃക്ഷ തൈ വാങ്ങി സ്റ്റേഷന്‍ പരിസരത്തു നട്ടു. അയര്‍ക്കുന്നം ഹെല്‍ത്ത് സെന്ററിലും വൃക്ഷ തൈകള്‍ നട്ടു. ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് ജയേഷ് കെ.ഡി., സ്റ്റേഷന്‍ PRO ASI പ്രദീപ്കുമാര്‍, ജനമൈത്രി പോലീസ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
0 Comments