Breaking...

9/recent/ticker-posts

Header Ads Widget

മലയാളി സാംസ്‌കാരിക സംഗമവും മലയാളിമുദ്ര പുരസ്‌കാര വിതരണവും



തൃശൂര്‍ മലയാളി സാംസകാരികം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മലയാളി സാംസ്‌കാരിക സംഗമവും മലയാളിമുദ്ര പുരസ്‌കാര വിതരണവും നടന്നു.  വിവിധ മേഖലകളില്‍  സമഗ്ര സംഭാവന നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്ത  പ്രതിഭകളെ  സമ്മേളനത്തില്‍ ആദരിച്ചു. ഹൈക്കോടതി ജസ്റ്റീസ് പി എം മനോജ് പ്രതിഭകള്‍ക്ക് മലയാളി മുദ്ര നല്‍കി ആദരിച്ചു. ദേശാഭിമാനി പാലാ റിപ്പോര്‍ട്ടര്‍ പി ആര്‍ രാജീവ്, മംഗളം പാല റിപ്പോര്‍ട്ടര്‍ സി ജി ഡാല്‍മി , ജി വേണുഗോപാല്‍ മാതൃഭൂമി, ഷാബു ജോര്‍ജ് പുത്തൂര്‍ എസിവി എന്നിവര്‍ക്ക് മാധ്യമരംഗത്തെ സമഗ്രസം ഭാവനയ്ക്കുള്ള  മലയാളിമുദ്ര  പുരസ്‌കാരം സമര്‍പ്പിച്ചു.. 


വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കും മലയാളി മുദ്ര പുരസ്‌കാരം നല്‍കി. അഡ്വ. കെ ബി മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  മലയാളി, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്സ് അസോസിയേഷന്റെ  ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ മലയാളി സാംസ്‌കാരികം മാനേജിംങ് ട്രസ്റ്റി അഡ്വ. വി ഗിരീശന്‍ അധ്യക്ഷനായി.   തൃശൂര്‍ സിജെഎം രമ്യ മേനോന്‍ മുഖ്യപ്രഭാഷണവും നാഷ്ണല്‍ വെട്രന്‍സ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനര്‍ഹര്‍ക്കുള്ള മെമ്മോന്റോ വിതരണവും നടത്തി. ബാബു കോട്ടപ്പാറ, അഫ്സല്‍ ഗുരുക്കള്‍, പ്രശാന്ത് അഗസ്ത്യ,  അഡ്വ. എം ആര്‍ മനോജ്കുമാര്‍  എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments