പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. SAY NO TO DRUGS എന്ന സന്ദേശം ഉയര്‍ത്തി കോട്ടയം കളക്ടറേറ്റ് പടിക്കല്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഫ്ലാഗ് ഓഫ് ചെയ്തു. സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തിനെതിരെ ശബ്ദമുയര്‍ത്തി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തി ഇടവക സമൂഹം ഏറ്റെടുത്ത ഉത്തരവാദിത്വം സാമൂഹ്യ പ്രതിബദ്ധത യുടേതാണന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ഫാദര്‍ എബ്രഹാം പറമ്പേട്ട് ആമുഖ പ്രഭാഷണം നടത്തി. ഫാദര്‍ ബിബിന്‍ കണ്ടോത്ത് സ്വാഗതം പറഞ്ഞു. സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ത്ഥികളും പുരോഹിതന്മാരും സന്യസ്തരും രക്ഷിതാക്കളും പങ്കുചേര്‍ന്ന കൂട്ടയോട്ടം കെ.കെ റോഡ് വഴി നഗരം ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.
തുടര്‍ന്ന് ഇടവക അംഗങ്ങളായ കുട്ടികളുടെ ഫ്ലാഷ് മോബും നാടന്‍ പാട്ടും അരങ്ങേറി. സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. രാസ ലഹരി ഉയര്‍ത്തുന്ന വെല്ലുവിളിയും അതിനു പിന്നിലെ ലോബികളും സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും രാസ ലഹരി എന്ന സാമൂഹിക വിപത്തിനെ പിഴുതെറിയുവാന്‍ പുന്നത്തറ പഴയ പള്ളി ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗങ്ങള്‍ കാണിച്ച ആര്‍ജ്ജവം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. നിരവധി കുടുംബങ്ങളെ അനാഥമാക്കുന്നതൊടൊപ്പം ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ രാസ ലഹരിക്ക് അടിമപ്പെട്ടവര്‍ പെരുമാറുന്നതും ഭയപ്പാടോടെ മാത്രമേ കണ്ടുനില്ക്കുവാന് കഴിയുകയുള്ളൂ എന്നും ലഹരി മാഫിയയുടെ പിടിയില്‍ നിന്നും വളരുന്ന തലമുറയെ സംരക്ഷിക്കുവാന്‍ നിയമവും സമൂഹവും ജാഗരൂപരായിരിക്കണം എന്നും എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് MLA അഭിപ്രായപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാസ ലഹരിയുടെയും പിടിയില്‍ യുവസമൂഹം അകപ്പെടുന്നത് മൂലം സമൂഹം നേരിടുന്ന വിപത്തിനെതിരെ ശബ്ദമുയര്‍ത്തുവാന്‍ വലിയ പരിശ്രമങ്ങളാണ് ദീപിക നടത്തുന്നതെന്ന് ലഹരിക്കെതിരെ സംഘടിപ്പിച്ച സന്ദേശയാത്രയെ അഭിസംബോധന ചെയ്ത ദീപിക മാനേജിംഗ് ഡയറക്ടര്‍ FR. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. അസിസ്റ്റന്റ് വികാരി ഫാദര്‍ ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ പള്ളോന്നില് , ബിബിഷ് ഓലിക്ക മുറി, ജോസ് മൂലക്കാട്ട് തുടങ്ങിയവര്‍നേതൃത്വംനല്‍കി.
0 Comments