Breaking...

9/recent/ticker-posts

Header Ads Widget

നവീകരണ കലശവും പുനപ്രതിഷ്ഠയും ഞായറാഴ്ച സമാപിക്കും



കിടങ്ങൂര്‍ ഊരാഴ്മ ദേവസ്വം പരിയാരമംഗലം മൂര്‍ത്തട്ടേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആരംഭിച്ച നവീകരണ കലശവും പുനപ്രതിഷ്ഠയും ഞായറാഴ്ച സമാപിക്കും. ജൂണ്‍ 5ന് ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി ശ്രീകോവിലും ബിംബവും പരിഗ്രഹിക്കല്‍, കലശാഭിഷേകം, ബിംബശുദ്ധി കലശപൂജ, സംഹാരതത്വ കലശാഭിഷേകം, ജീവകലശം ശയ്യയിലേയ്ക്ക് എഴുന്നള്ളിക്കല്‍, പുതിയ ശ്രീകോവിലിന് പ്രാസാദ ശുദ്ധി, വാസ്തു കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ഞായറാഴ്ച രാവിലെ അധിവാസം വിടര്‍ത്തല്‍, തിമിലപ്പാണി, രാവിലെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബിംബപ്രതിഷ്ഠ, ജീവകലശാഭിഷേകം, പരികലാശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം എന്നിവ നടക്കും.




Post a Comment

0 Comments