ഉഴവൂര്‍ OLL HSSല്‍ പ്രവേശനോത്സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു. നവാഗതരായ വിദ്യാര്‍ത്ഥികള്‍ പുഷ്പങ്ങള്‍ നിറച്ച് സജ്ജമാക്കിയ എല്‍എല്‍ ആരാമം വേറിട്ട അനുഭവമായി. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KM തങ്കച്ചന്‍ ഉദഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണീസ് സ്റ്റീഫന്‍, PTA പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഫാദര്‍ ബിനു വി കോര എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തില്‍ കൗതുകമായി.