പാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസുകള്‍ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റുന്നതില്‍ പ്രതിഷേധമുയരുന്നു . സര്‍വ്വീസുകളും ട്രിപ്പുകളും വെട്ടിക്കുറച്ച് യാത്രാക്ലേശം സൃഷ്ടിക്കകയാണ് KSRTC എന്നും ആക്ഷേപമുയരുകയാണ്. പാലായില്‍ നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സര്‍വ്വീസുകളുണ്ടായിരുന്നു. അടുത്തിടെ രണ്ട് എ.സി ബസുകള്‍ കോഴിക്കോടിനും ഒരെണ്ണം കൊട്ടാരക്കരയിലേയ്ക്കും മാററി. തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസും മാറ്റിയവയില്‍ ഉള്‍പ്പെടുന്നു. സാധാരണക്കാരുടെ യാത്രാ സംവിധാനമായ ബസ് സര്‍വീസുകള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്നതു വഴി യാത്രാക്ലേശം രൂക്ഷമാവുന്നതായും ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുന്നതിന് ഡിപ്പോ അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്സണ്‍മാന്തോട്ടം ആരോപിച്ചു. അടുത്ത കാലം വരെ 66 ഷെഡ്യൂള്‍ ഉണ്ടായിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ 60 ഷെഡ്യൂള്‍ മാത്രമാണുള്ളത്.
ഉഴവൂര്‍ വഴി ഉണ്ടായിരുന്ന തൃശൂര്‍ സര്‍വ്വീസും ഇളം കാട് - മുണ്ടക്കയം - എറണാകുളം സര്‍വ്വീസും നിര്‍ത്തലാക്കിയിരുന്നു. ഉഴവൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വ്വീസുകള്‍ മാത്രമാകുന്ന സാഹചര്യമാണുള്ളത്. കോട്ടയം -തൊടുപുഴ ചെയിനില്‍ 16 ബസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 12 എണ്ണം മാത്രമായി ചുരുക്കി കോട്ടയം റൂട്ടില്‍ വലിയ യാത്രാക്ലേശമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പാലാ ഡിപ്പോയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയതില്‍ 40-ല്‍ പരം സര്‍വ്വീസുകളാണ് നിലച്ചത്.നിരവധി ദ്വീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തല്‍ ചെയ്യപ്പെട്ടു ഉള്‍പ്പെടുന്നു. പാല കൊട്ടയം റൂട്ടിലടക്കം യാത്രക്ലേശം വര്‍ധിക്കുന്നത് വലിയ ദുരിതമായിരിക്കുകയാണന്നും ബസുകള്‍ വെട്ടിക്കുറയ്ക്കുന്ന തിനെതിരെ ഗതാഗത വകുപ്പും മന്ത്രിക്ക് പരാതി നല്‍കിയതായും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ഏ മീനാഭവന്‍ പറഞ്ഞു. കോട്ടയത്തേക്ക് രാവിലെ ഉണ്ടായിരുന്ന 4.50, 5.10 ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് കോട്ടയത്തുനിന്ന് ട്രയിനില്‍ മാത്ര ചെയ്തിരുന്നവരെ ദുരിതത്തിലാക്കി. സര്‍വ്വീസുകളുടെ എണ്ണത്തിലും വരുമാനത്തിലും മികച്ചു നിന്ന പാലാ ഡിപ്പോയ്ക്ക് ഇപ്പോള്‍ ദുരിത കാലമായിരിക്കുകയാണ്. ചോദിക്കാനുംപറയുവാനും ആരും ഇല്ലാത്ത സ്ഥിതിയില്‍ പാലാ ഡിപ്പോയെ ആശ്രയിക്കുന്ന യാത്രക്കാര്‍ വലിയ ക്ലേശമാണ് അനുഭവിക്കുന്നത്
0 Comments