പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണോമസിലെ ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എം രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയപരീക്ഷണത്തില്‍ ന്യൂറോമസ്‌കുലാര്‍ രോഗങ്ങള്‍ക്കും സന്ധിവാതരോഗത്തിനുമായി വികസിപ്പിച്ചെടുത്ത ഫോര്‍മുലേഷന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. കുറുന്തോട്ടിയുടെ വേരിന്റെ പുറംചട്ടയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആക്റ്റീവ് മൂലകങ്ങളും ശരീരത്തിന് വേണ്ട മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും പ്രത്യേക ഊഷ്മാവില്‍ സംയോജിപ്പിച്ചു എടുത്ത ഈ ഫോര്‍മുലേഷന്‍ ശരീരത്തിലെ നാഡികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതുകൂടാതെ പേശികളിലും
സന്ധികളിലും ഉണ്ടാകുന്ന മാരകമായ വേദനയ്ക്കും നീര്‍വീക്കത്തിനും ശമനമേകുന്നതായി കണ്ടെത്തി.
ഈ ഫോര്‍മുലേഷന്റെ ഉപയോഗം, മാനസിക സമ്മര്‍ദ്ദവും തുടര്‍ന്നുണ്ടാവുന്ന ഉറക്കക്കുറവും ഫലപ്രദമായി തടയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന ഈ മിശ്രിതം ലിപിഡ് മീഡിയത്തിലൂടെ വളരെ പെട്ടന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും നീര്‍വീക്കവും അതിനുകാരണമാവുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നു. സന്ധിവാതരഗോസമയത്ത് അസ്ഥികള്‍ക്കിടയിലെ സൈനോവിയല്‍ ദ്രാവകത്തില്‍ നീര്‍വീക്കം ഉണ്ടാക്കുന്ന കോശങ്ങള്‍ അധികമായി ഉണ്ടാവുകയും തുടര്‍ന്ന് നീര്‍വീക്കവും വേദനയും അസഹനീയമാവുകയും ചെയ്യുന്നു. എന്നാല്‍ പേറ്റന്റ് ലഭിച്ച ഈ ഫോര്‍മുലേഷന്റെ ഉപയോഗം നീര്‍വീക്കം ഉണ്ടാക്കുന്ന കോശങ്ങളെ സൈനോവിയല്‍ ദ്രാവകത്തില്‍നിന്നും നീക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. ഇവകൂടാതെ ഈ ഫോര്‍മുലേഷന്റെ ആന്റിഓക്‌സിഡന്റ് സവിശേഷത, രോഗാവസ്ഥയില്‍ കോശങ്ങളില്‍ ഉണ്ടാവുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ കുറക്കുകയും, നാഡികളുടെ സംരക്ഷണവും സന്ധിവാതം, ഉത്തേജനവും പോലെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ചികിത്സ സാധ്യതകള്‍ വിശാലമാക്കുകയും, തലച്ചോറിന്റെ ഉത്തേജനം ഉറപ്പുവരുത്തുന്നതുമായ ഈ നേട്ടം ഇന്ത്യന്‍ സസ്യ ഔഷധങ്ങളുടെ വൈജ്ഞാനിക ഉപയോഗത്തില്‍ ഒരു പൊന്‍തൂവലാണ്. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ ഗവേഷണത്തിന് ആവശ്യമായ ലാബുകളും മറ്റു സൗകര്യങ്ങളും കോളേജ് മാനേജ്മന്റ് ഒരുക്കിയിരുന്നു. ഈ പഠനഫലങ്ങള്‍ പ്രസിദ്ധമായ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധികരിച്ചിട്ടുമുണ്ട്. ഗവേഷകവിദ്യാര്‍ത്ഥികളായ ഡോ. സേ്വനിയാ പി ജോസ്, ഡോ. എസ് ശീതള്‍, സോണി രാജന്‍ എന്നിവരും ഈ പഠനത്തിന്റെ ഭാഗമായിരുന്നു. സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണോമോസിലെ ബയോകെമിസ്ട്രി വിഭാഗം ഇതുവരെ ഒട്ടനവധി മരുന്നുക
ള്‍ വികസിപ്പിച്ചെടുക്കയും, വിപണിയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇവ കൂടാതെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത ഔഷധത്തില്‍ 4 അന്താരാഷ്ട്ര കോണ്ഫറന്‌സുകളും, നിരവധി സെമിനാറുകളും, ശില്പശാലകളും സംഘടിപ്പിക്കുകയും, ലോക പ്രശസ്തരായ ശാസ്ത്രജ്ഞര്‍ കോളേജ് സന്ദര്‍ശിച് പ്രഭാഷണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണലുകളില്‍ 55 ഓളം
റിസര്‍ച്ച് ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച ഈ പേറ്റന്റ് ഗവേഷണസംസ്‌കാരത്തിന് ലഭിച്ച വലിയ അംഗീകാരമായി മാറുകയാണ്. ഇതു വഴി കോളേജ്, ഇന്ത്യയിലെ പരമ്പരാഗത ഔഷധ ഗവേഷണത്തിനും ബയോകെമിസ്ട്രി വഴിതുറക്കുന്നു.
0 Comments