Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം



സൂംബ ഡാന്‍സ് അവതരണത്തോടെ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. സ്‌കൂള്‍ മാനേജരും പാലാ കത്തീഡ്രല്‍ പള്ളി വികാരിയുമായ ഫാദര്‍ ജോസ് കാക്കല്ലിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് പുതിയ അധ്യായന വര്‍ഷത്തിത് ആരംഭം കുറിച്ചത്. പ്രവേശനോത്സവ സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.  

PTA പ്രസിഡന്റ് VM തോമസ് അധ്യക്ഷനായിരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും വിശിഷ്ടാതിഥികളും ഒരുമിച്ച് ചേര്‍ന്ന് അവതരിപ്പിച്ച സുംബ ഡാന്‍സ് സെന്റ് തോമസിലെ പ്രവേശനോത്സവത്തെ വത്യസ്തമാക്കി. വിദ്യാലയത്തിലേക്ക് ആദ്യമായി കടന്നുവന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനം സ്‌കൂള്‍ ഗായകസംഘം ആലപിച്ചു  വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യു സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളി കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

0 Comments