Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച പാലാ ടൗണ്‍ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീര്‍വാദകര്‍മ്മം



വിശ്വാസത്തിന്റെ ഉയരമാണ് പാലാ ടൗണ്‍ കുരിശുപള്ളി നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് പാലാ കുരിശുപള്ളിയെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നവീകരിച്ച പാലാ ടൗണ്‍ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. പൗരാണിക മഹിമയും പ്രാധാന്യവുമുള്ള നിര്‍മ്മിതികള്‍ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ് . ജൂബിലി കപ്പേള ഏതു മതവിഭാഗങ്ങളിലുള്ളവരെയും ധാര്‍മ്മികമായി ഉയര്‍ത്തുന്നുവെന്നും വിശ്വാസ സമൂഹത്തെ ബലപ്പെടുത്തുന്നുവെന്നും ബിഷപ്പ് പറഞ്ഞു. 

കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ടൗണ്‍ കുരിശുപള്ളി ഇന്‍ ചാര്‍ജ് ഫാ.ജോര്‍ജ് തറപ്പേല്‍, ഫാ.ജോസഫ് ആലഞ്ചേരില്‍, ഫാ.ചെറിയാന്‍ കുന്നക്കാട്ട്, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, ഫാ.സ്‌കറിയ മേനാംപറമ്പില്‍, ഫാ.ഐസക് പെരിങ്ങാമലയില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍ തുടങ്ങിയവര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ശനിയാഴ്ച വൈകുന്നേരം 5.30 ന് ജപമാല, വണക്കമാസ പ്രാര്‍ഥന സമാപനം, പുറത്ത് നമസ്‌കാരം എന്നിവയും നടന്നു. കുരിശുപള്ളി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു. ചടങ്ങുകള്‍ക്ക് കൈക്കാരന്‍മാരായ ജോണി പന്തപ്ലാക്കല്‍, തോമസ് മേനാംപറമ്പില്‍, ജോയി പുളിക്കല്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Post a Comment

0 Comments