Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ വി ജംഗ്ഷനില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.



പാലാ  ബൈപ്പാസ് കോഴാ റോഡുമായി സന്ധിക്കുന്ന ആര്‍ വി ജംഗ്ഷനില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തത് ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.  വീതിയേറിയ ബൈപ്പാസ് റോഡ് വീതി കുറഞ്ഞ പാലാ കോഴാ റോഡുമായി സന്ധിക്കുന്ന ഭാഗത്താണ് അപകടം പെരുകുന്നത്.  ബൈപ്പാസിന്റെ ഇരുവശത്തും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ പാലാ കോഴാ റോഡിലൂടെയുള്ള വാഹനങ്ങളെ പലപ്പോഴും ശ്രദ്ധിക്കാത്തതും അപകടകാരണാകുന്നു. നാല് ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. 

പാലാ കോഴാ റോഡില്‍ നിന്നും വാഹനങ്ങള്‍ ബൈപാസിലെ രണ്ടുഭാഗത്തേക്ക് തിരിയുമ്പോഴും മറ്റ് വശങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാനാകില്ല.  ബൈപ്പാസ് രൂപകല്‍പ്പന നടത്തുമ്പോള്‍ പാലാ കോഴാ റോഡില്‍ മേല്‍പ്പാലത്തിന് പദ്ധതിയിട്ടെങ്കിലും ഉപേക്ഷിച്ചു.  ബൈപ്പാസില്‍ വാഹനത്തിരക്കേറിയതോടെ ആര്‍ വി ജംഗ്ഷനിലെ ഗതാഗതകുരുക്കും വര്‍ദ്ധിച്ചു.   കഴിഞ്ഞാഴ്ച ഇവിടെ സ്‌കൂട്ടര്‍ സ്വകാര്യ ബസിന്റെ അടിയില്‍പെട്ടെങ്കിലും സ്‌കൂട്ടര്‍ യാത്രികയായ യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  ഇവിടെ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാണ്  ആവശ്യമുയരുന്നത്.

Post a Comment

0 Comments