കിടങ്ങൂരില്‍ ചെക് ഡാമിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട വൃദ്ധന്‍ സമീപവാസികളുടെ സമയോചിത ഇടപെടലില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുകയറി. 80 കാരനായ പള്ളം സ്വദേശി മറ്റത്തില്‍ ജനാര്‍ദ്ദനനാണ് ചൊവ്വാഴ്ച വൈകീട്ട് 4.30 യോടെ ഒഴുക്കില്‍ പെട്ടത് . കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ സപ്താഹയജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ ജനാര്‍ദ്ദനന്‍ ചെക്ഡാമിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ അടിയൊഴുക്കില്‍ ആറ്റിലേക്കു വീണ് വൃദ്ധന്‍ മുങ്ങിത്താഴുന്നത് ആറ്റുതീരത്തുണ്ടായിരുന്ന സ്ത്രീകള്‍ കണ്ടതാണ് ജനാര്‍ദ്ദനന് ഭാഗ്യമായത്.
സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ ബിജു കുരുവിളയാണ് വൃദ്ധനെ രക്ഷിച്ചത്. ബിജു ഇട്ടുനല്‍കിയ കയറില്‍ പിടിച്ചുകയറാന്‍ ജനാര്‍ദ്ദനന് കഴിഞ്ഞു. കുരുവിനാല്‍ സ്വദേശിയായ ബിജു കുരുവിള ആറ്റുതീരത്തെ വീട്ടില്‍ ഉണ്ടായിരുന്നത് കൊണ്ടുമാത്രമാണ് ജനര്‍ദ്ദനന് ജീവന്‍ തിരികെ കിട്ടിയത്. വൃദ്ധനെ കരയ്ക്കകയറ്റിയ ശേഷം കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ വിവരമറിയിച്ചു. പോലീസ് സംഘം വൃദ്ധനെ സ്റ്റേഷനിലേക്ക് കൊണ്ടു പൊകുകയും സ്റ്റേഷനില്‍ നിന്നും വിളിച്ചതനുസരിച്ച് എത്തിയ ജനാര്‍ദ്ദനന്റെ കുടുംബാംഗളോടൊപ്പം വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉറക്കെ വിളിച്ച സ്ത്രീകളും ഓടിയെത്തിയ ബിജു കുരുവിളയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 80കാരനായ ജനാര്‍ദ്ദനന് ജീവന്‍ തിരികെ കിട്ടുകയായിരുന്നു.
0 Comments