പാലാ സെന്റ് തോമസ് റ്റി. റ്റി. ഐ സ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ണ്ണബലൂണുകളും കാര്‍ട്ടൂണ്‍ തൊപ്പിയും മിഠായിയുമായാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ തൊപ്പിയും വിവിധ കളറുകള്‍ ഉള്ള കുട്ടികളുടെ പേര് എഴുതിയ നെയിം ബോര്‍ഡും കുട്ടികളെ ധരിപ്പിച്ചു. വര്‍ണ്ണബലൂണുകളുടെയും കൊടി തോരണങ്ങളുടെയും വാദ്യമേളങ്ങളുടെയും പാട്ടിന്റെയും അകമ്പടിയോടെ ആണ് കുരുന്നുകളെ അധ്യാപകര്‍ സ്വീകരിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ മായ രാഹുല്‍ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു..
പിടിഎ സെക്രട്ടറി ജോബി തോമസ് സ്വാഗതം ആശംസിച്ചു. മാനേജര്‍ റവറന്റ് ഫാദര്‍ ജോസ് കാക്കല്ലില്‍ അധ്യക്ഷനായിരുന്നു . മുന്‍ ഹെഡ്മാസ്റ്റര്‍ സിബി പി ജെ, പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി, അധ്യാപക പ്രതിനിധി റ്റി.ജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അക്ഷര മരത്തില്‍ കുട്ടികള്‍ അക്ഷരങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തു കുട്ടികള്‍ക്ക് കളികുടുക്ക, മാജിക് പോട്ട്, കളര്‍ പെന്‍സില്‍, മിഠായി എന്നിവയെല്ലാം സമ്മാനമായിനല്‍കി.
0 Comments