മൂന്നുദിവസമായി വൈദ്യുതി ബന്ധം മുടങ്ങിയതിനെ തുടര്‍ന്ന് പാലായില്‍ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഓഫീസിലെ ഇലക്ടിക്കല്‍ വയറിംഗ് കത്തി വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ഇതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയവരെ വിഷമത്തിലാക്കി. ബാത്റൂമുകളില്‍ വെള്ളമില്ലാത്തതും കമ്പ്യൂട്ടറുകളടക്കം പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതും ജീവനക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കുകയായിരുന്നു.
മോട്ടോര്‍ പമ്പിംഗ് തടസ്സപ്പെട്ടത് സിവില്‍ സ്റ്റേഷനിലെ ജലവിതരണത്തെയും ബാധിച്ചു. തകരാറുകള്‍ പരിഹരിക്കേണ്ട ചുമതല PWD യ്ക്ക് ആയതു കൊണ്ട് PWD ഓഫീസില്‍ വിവരമറിയിച്ച് ഉദ്യോഗസ്ഥരെത്തുന്നതിനും കാലതാമസമുണ്ടായി. തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു. ബുധനാഴ്ച PWD ഉദ്യോഗസ്ഥരെത്തി ഇലക്ടിക് ലൈനിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടികളാരംഭിച്ചു.
0 Comments