കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. നിര്‍വഹിച്ചു. കുളം നവീകരിക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 65 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു. പ്രസിഡന്റ് പി ഡി സുനില്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി എം ആര്‍ സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്‌കറിയാ ജോസഫ് പൊട്ടനാനിയില്‍, വാര്‍ഡ് മെമ്പര്‍ ഓമന രമേശ്, ശംഭു ദേവശര്‍മ്മ വെള്ളൂരില്ലം, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
0 Comments