വെള്ളൂര്‍ റയില്‍വെ സ്റ്റേഷന്‍ ചെക്‌പോസ്റ്റ് റോഡിലെ വെള്ളക്കെട്ടില്‍ കളിവള്ളമിറക്കി പ്രതിഷേധം. വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ താറുമാറായി കിടക്കുന്ന റോഡിലെ അപകടകരമായ കുഴികളും വെള്ളക്കെട്ടും മൂലം യാത്ര ബുദ്ധിമുട്ടായിരിക്കുകയാണ് . ഈ റോഡ് എത്രയുംവേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളൂര്‍ ഹോളിഫാമിലി ചര്‍ച്ച് K.C.C.യൂണിറ്റിന്റെ ആഭിമുഖൃത്തില്‍ റോഡില്‍ കളിവള്ളങ്ങള്‍ ഇറക്കിയും ചെടികള്‍ നട്ടും ശക്തമായ പ്രതിഷേധിച്ചു. K.C.C.യൂണിറ്റ് പ്രസിഡന്റ് സാലസ് കുറ്റിയാംകോണത്തും ഭാരവാഹികളും സമരപരിപാടിക്ക് നേതൃത്വം നല്‍കി.
ഫാ.സ്റ്റീഫന്‍ കുളക്കാട്ടുകുടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. M.P.ഫണ്ടില്‍ നിന്നും ഈ റോഡുപണിക്ക് ആവശ്യമായ തുക നേരത്തെ അനുവദിച്ചിട്ടുള്ളതും റെയില്‍വേ കരാറുകാരനെ ഏല്പിച്ചിട്ടുള്ളതുമാണ്. എങ്കിലും നാളിതുവരെയായിട്ടും ഈ റോഡിന്റെ പണികള്‍ ഒന്നുംതന്നെ നടക്കുന്നില്ല. മഴക്കാലമായതോടുകൂടി റോഡില്‍ വെള്ളക്കെട്ടായതുകൊണ്ട് കാല്‍നട യാത്രക്കാര്‍ക്കുപോലും നടന്നുപോകാന്‍ സാധിക്കുന്നില്ല. 2 വീലര്‍ യാത്രക്കാര്‍ ഈ വെള്ളക്കെട്ടില്‍ തെന്നിവീണ് പരിക്ക് പറ്റുന്നുണ്ട്. റെയില്‍വേയുടെയും, പഞ്ചായത്തിന്റെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
0 Comments