അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കെ പി എസ് മേനോന്‍ ഹാളില്‍ വിവേകാനന്ദ യോഗ വിദ്യ പീഠത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ചെറിയ അധ്യക്ഷത വഹിക്കും.
വിദ്യാപീഠം ഡയറക്ടര്‍ യോഗ സാധക് കെ ശങ്കരന്‍ യോഗാ ദിന സന്ദേശം നല്‍കും. വിദ്യ പീഠത്തിലെ അംഗവും 30 വര്‍ഷത്തിലേറെ യോഗ പരിശീലനത്തിലൂടെ തായ്ലന്‍ഡിലെ പട്ടായ കടലില്‍ 30 മിനിറ്റ് നേരം നിശ്ചലമായി കിടന്ന് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ എം പി രമേഷ് കുമാറിനെ ചടങ്ങില്‍ ആദരിക്കും. സമ്മേളനത്തിനുശേഷം യോഗ സാധക് കെ ശങ്കരന്റെ യോഗ പരിശീലനവും ഉണ്ടായിരിക്കും.
0 Comments