Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ കോണ്‍വക്കേഷന്‍ ലെക്ട്‌സ് 2025 മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു.



ഏറ്റുമാനൂര്‍ മംഗളം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കോണ്‍വക്കേഷന്‍ ലെക്ട്‌സ് 2025 മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. .വ്യാവസായിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വലിയ മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ട്,മൂന്ന് ഘട്ടങ്ങള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍, സൃഷ്ടിക്കാനാകും.

 ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ നേരത്തെ മുപ്പതാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഒന്നാമതാണന്നും നീതി ആയോഗ് റിപ്പോര്‍ട്ടിലും കേരളം ഒന്നാമതാണന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മംഗളം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍  ഡോ.ബിജു വര്‍ഗീസ് അധ്യക്ഷനായിരുന്നു.കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കെ.സുധിര്‍ ഐ.എ.എസ്,ഐ.ബി.എം സോഫ്റ്റ്വെയര്‍ ലാബ്‌സ് പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി മാധവന്‍ പിള്ള,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പി വിജയന്‍,തോഷ്മ ബിജു വര്‍ഗീസ്, ഡോ.അരുണ്‍ ജോസ്,ഡോ.നീമ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ എഴുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

Post a Comment

0 Comments