Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ വായനാ മാസാചരണത്തിന്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23 -ന്



ദേശീയ വായനാ മാസാചരണത്തിന്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23 -ന് വൈകുന്നേരം നാലിന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലും യു.പി സ്‌കൂള്‍ വിഭാഗത്തിന്റെ കവിതാ മത്സരത്തിലും വിജയികള്‍ ആയിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കോട്ടയം ജില്ല വൈസ് ചെയര്‍മാന്‍ ബി രാജീവ് അധ്യക്ഷത വഹിക്കും.പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ രാജീവ് നായര്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി പി.ജി.എം .നായര്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.വായനാ മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ജെ. ബിജുമോന്‍ ,എന്‍. അരവിന്ദാക്ഷന്‍ നായര്‍, ഇ.എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ആസ്തിക് പുതുവലിന്റെ മാജിക് ഷോയും ഉണ്ടായിരിക്കും. ' ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബി. രാജീവ്,പി.ഡി ജോര്‍ജ്,എന്‍ അരവിന്ദാക്ഷന്‍ നായര്‍, കെ.ഒ ഷംസുദ്ദീന്‍, റെയ്‌സാബീഗം,വി.എം തോമസ് വേമ്പനി,അമ്മിണി സുശീലന്‍ നായര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Post a Comment

0 Comments