ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് ബി.എം.ബി.സി. നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കുന്നതിന് 3.59 കോടി രൂപാ അനുവദിച്ചതായി മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു.
കാഞ്ഞിരം കവല- മേലുകാവ് പി.ഡബ്‌ള്യു.ഡി റോഡാണ് ബി.എം.ബി.സി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു. മാണി സി കാപ്പന്‍ സ്ഥലം എം.എല്‍.എ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഉന്നത നിലവാരത്തിലുള്ള ബി.എം.ബി.സി റോഡിലൂടെ യാത്ര ചെയ്ത് ഇലവീഴാപൂഞ്ചിറയില്‍ എത്താന്‍ കഴിയും.





0 Comments