Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്കി



ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ (AKCA) കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ  വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.  ജൂലൈ എട്ടിന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് AKCA ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ക്യാപ്റ്റനായുള്ള ജാഥ കോട്ടയം ജില്ലയില്‍ പര്യടനം നടത്തിയത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, എല്‍പിജി സിലിണ്ടറിന്റെയും, അമിതമായ വിലക്കയറ്റം, അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങളുടെ കടന്നുവരവ് എന്നിവയ്‌ക്കെതിരെയാണ് AKCA യുടെ നേതൃത്വത്തില്‍ ജൂലൈ 8ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നത്. 

കാഞ്ഞിരപ്പള്ളി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജില്ലാ വാഹന പ്രചരണ ജാഥ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. വവൈകിട്ട് പാലായില്‍  ജാഥയുടെ സമാപന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. AKCA പാലാ മേഖലാ സെക്രട്ടറി അനില്‍ തനിമ യോഗത്തില്‍  സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  പ്രിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി K. K കബീര്‍,ആലപ്പുഴ ജില്ലാ പ്രസിഡന്റ്  M K ആന്റണി,സംസ്ഥാന സെക്രട്ടറി മാത്യു പൂവേലി തുടങ്ങിയവര്‍ ആശംസാ പ്രസംഗം  നടത്തി. ജാഥ ക്യാപ്റ്റന്‍ സജി ജേക്കബ്  കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

Post a Comment

0 Comments