Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച അനന്തപദ്മനാഭ അയ്യരെ അനുസ്മരിച്ചു.



അധ്യാപക ശ്രേഷ്ഠനും സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന അന്തരിച്ച അനന്തപദ്മനാഭ അയ്യരെ  ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്‌ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. നൂറ്റിയെട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള എസ്എംഎസ്എം ലൈബ്രറിയില്‍ ഒമ്പത് വര്‍ഷക്കാലം പ്രസിഡന്റായിരുന്നു അദ്ദേഹം. 

ലൈബറിയുടെ  വളര്‍ച്ചയ്ക്ക് ഊടും പാവും നല്‍കിയ അയ്യര്‍ സാര്‍  കരിയര്‍ ഗൈഡന്‍സ് സെന്റര്‍, വനിത വേദി, ബാലവേദി തുടങ്ങിയ പുതിയ ആശയങ്ങള്‍  നടപ്പിലാക്കി. പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെകട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൂവം നില്‍ക്കുന്നതില്‍, ഹിന്ദു മത പാഠശാല സംഘം പ്രസിഡന്റ് പ്രൊഫ. പി.എസ്.ശങ്കരന്‍ നായര്‍, ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്,മാധ്യമ പ്രവര്‍ത്തകന്‍ എ.ആര്‍.രവീന്ദ്രന്‍ ആക്കിത്തൊട്ടിയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.പി. തോമസ്,നേച്ചര്‍ ക്ലബ്ബ് കമ്മറ്റി അംഗം ജെയിംസ് പുളിയ്ക്കന്‍, കമ്മറ്റി അംഗങ്ങളായ പി.വി. വിനീത്കുമാര്‍,  അംബിക രാജീവ്,എ.പി സുനില്‍, ശ്രീകുമാര്‍ വാലയില്‍, രാജു എബ്രഹാം ചൂണ്ടമലയില്‍, ഡോ രാകേഷ് പി.മൂസ്സത്, ഇ.എന്‍. ജയകുമാര്‍, രാധാകൃഷ്ണന്‍നായര്‍ ഇഞ്ചക്കാട്ടില്‍, അന്‍ഷാദ് ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments