Breaking...

9/recent/ticker-posts

Header Ads Widget

BJP ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.



രൂക്ഷമാകുന്ന വിലക്കയറ്റത്തിനെതിരെ BJP ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.  സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതി രൂക്ഷമായ വിലക്കയറ്റത്തിലും  പ്രതിഷേധിച്ചാണ് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. 

പേരൂര്‍ കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം  കുരിശുപള്ളി കവലയില്‍ സമാപിച്ചു. BJP ജില്ലാ വൈസ് പ്രസിഡന്റ് TNഹരികുമാര്‍  ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ഏറ്റുമാനൂര്‍ നഗരസഭ കമ്മിറ്റി പ്രസിഡന്റ് റ്റി.ആര്‍ രാജേഷ്,  ബി.ജെ.പി നിയോജക മണ്ഡലം ജന.സെക്രട്ടറി വി.ബി. മധു, നഗരസഭ കൗണ്‍സിലര്‍ ഉഷാ സുരേഷ്, സിറിള്‍ ജി. നരിക്കുഴി ,രാജീവ് വി.ബി. തുടങ്ങിയവര്‍നേതൃത്വം നല്‍കി.

Post a Comment

0 Comments