മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ഇറങ്ങുമ്പോള്‍ മോര്‍ച്ചറി ഗേറ്റിന് മുമ്പിലും കോളേജ് ഗേറ്റിന് മുമ്പിലുമാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.
മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍ വാസവനും മുഖ്യമന്ത്രിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പയസ്, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് കെ.എന്‍ നൈസാം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.കെ കൃഷ്ണകുമാര്‍, റിച്ചി സാം ലൂക്കോസ്, അനൂപ് വിജയന്‍, ജിതിന്‍ ജോര്‍ജ്, അബ്ദുല്‍ ഇര്‍ഫാന്‍ ബഷീര്‍, അമീര്‍ കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments