ലയണ്‍സ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ തോമസ് മണിയന്‍ചിറ ഉദ്ഘാടനം നിര്‍വഹിച്ചു.
ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉള്ളൂര്‍ അവാര്‍ഡ് ജേതാവും ഗാനരചയിതാവുമായ തോമസ് മൂന്നാനപ്പള്ളി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, വിസിബ് ഡയറക്ടര്‍ തങ്കച്ചന്‍ കുന്നുംപുറം, പിറ്റിഎ പ്രസിഡന്റ് സുബി തോമസ്, ബിനു വള്ളോംപുരയിടം, ലയണ്‍സ് ക്ലബ് മെമ്പര്‍മാരായ റോയി ഫ്രാന്‍സിസ്, ജോര്‍ജ് താഴത്തുവീട്ടില്‍, ടോമി എബ്രഹാം, ഫിലിപ്പ് ജോസ് പുളിയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റര്‍ ജൂലി എലിസബത്ത് ബോധവല്‍ക്കരണ ക്‌ളാസ് നയിച്ചു.
0 Comments