Breaking...

9/recent/ticker-posts

Header Ads Widget

മധ്യമേഖല ജാഥ ജില്ലയില്‍ പര്യടനം നടത്തി



സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പൊതുപണിമുടക്കിന്റെ പ്രചരാണാര്‍ത്ഥം സംഘടിപ്പിച്ച മധ്യമേഖല ജാഥ ജില്ലയില്‍ പര്യടനം നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി മുരളി ക്യാപ്റ്റനും, സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ വൈസ് ക്യാപ്റ്റനും, ടിയുസിഐ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് TB മിനി മാനേജരുമായ ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തിയത്. 

സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ നേതാക്കള്‍ കാഞ്ഞിരപ്പള്ളിയില്‍  ജാഥയെ വരവേറ്റു. പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ജാഥ കോട്ടയത്തു   സമാപിച്ചു. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തില്‍ 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂലൈ 9ന് ദേശീയ പണിമുടക്ക് നടത്തുന്നത്. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആയ സി.കെ സുരേഷ് , കെ.ഐ കുഞ്ഞച്ചന്‍, ബിനു ബോസ്, ഇ.എസ് ബിജു, കെ.എന്‍ വേണുഗോപാല്‍ കെ.എം രവി. തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments