Breaking...

9/recent/ticker-posts

Header Ads Widget

മെറിറ്റ് ഡേ ആഘോഷവും, സ്‌കോളര്‍ഷിപ്പ് വിതരണവും, അവാര്‍ഡ് ദാനവും



ഇരുമപ്രാമറ്റം MDCMS ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും അവാര്‍ഡ് ദാനവും നടന്നു. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം  കോര്‍പ്പറേറ്റ് മാനേജര്‍ ജെസ്സി ജോസഫ് നിര്‍വഹിച്ചു. PTA പ്രസിഡന്റ് സാമുവല്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍  ഡെന്‍സി ബിജു മുഖ്യപ്രഭാഷണവും, ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. പ്രൊഫ റോയി തോമസ് കടപ്ലാക്കല്‍ അവാര്‍ഡ് ദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറക്കല്‍, ലയണ്‍ മെമ്പര്‍മാരായ മനോജ് ടി ബെഞ്ചമിന്‍, ജോസഫ് ചാക്കോ, സ്‌കൂള്‍ HM ഇന്‍ ചാര്‍ജ് സൂസന്‍ വി ജോര്‍ജ്ജ്, MPTA പ്രസിഡന്റ് ഷീബാ സാജു, റബേക്കാ എം.ഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments