എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി UDF നെ നയിച്ച ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കാന്‍ ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍. അല്ലാത്ത പക്ഷം UDF ന് അധികാരം സ്വപ്നം മാത്രമായി മാറുമെന്നും സജി പറഞ്ഞു. 

വിഴിഞ്ഞം തുറമുഖ പദ്ധതിയും , കൊച്ചി മെട്രോയും കേരളത്തിന് സമ്മാനിച്ച വികസന നായകനും കേരളത്തിലെ പാവങ്ങളുടെ ആശ്രയവും ആയിരുന്ന ഉമ്മന്‍ ചാണ്ടി സ്വന്തം പാര്‍ട്ടിക്കകത്തു നിന്നും, മുന്നണിയില്‍ നിന്നും രാഷ്ട്രിയ എതിരാളികളില്‍ നിന്നും കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയാണ് നമ്മെ വിട്ട് പിരിഞ്ഞതെന്ന് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിബിന്‍ ശൂരനാടന്‍, ബിജു തെക്കേടം, സുനി സുബിച്ചന്‍, സന്തോഷ് മൂക്കിലിക്കാട്ട്, ബിജു കണിയാമല, ജി. ജഗദീഷ് സ്വാമിആശാന്‍ , സുബിച്ചന്‍ പുതുപ്പള്ളി, കെ.എം. കുര്യന്‍,  മണി കിടങ്ങൂര്‍, ഷാജി താഴത്തുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.