കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. പതിനാലാം വാര്‍ഡ് ഒന്നും, രണ്ടും നിലകളുടെ ഭാഗം ഇടിഞ്ഞുവീണു. പോലീസിന്റെയും സുരക്ഷ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നു. വിവിധ വാര്‍ഡുകളില്‍ നിന്നും രോഗികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഫയര്‍ഫോഴ്‌സ് പോലീസ് സേനകള്‍ സ്ഥലത്തെത്തി.
സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശൗചാലയത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമും ഒടിഞ്ഞു തൂങ്ങി നിലം പറ്റിയ നിലയിലാണ്. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായ മെഡിക്കല്‍ കോളേജിലെ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ നിരവധി ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്നനിലയിലാണ്.
0 Comments