കയ്യൂര്‍,നാടുകാണിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ ലയണ്‍സ് ക്ലബ് ഓഫ് പാലാ ടൗണിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഉണ്ണികുളപ്പുറം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മാത്യു പൂവേലി അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് പി.ജെ., ട്രഷറര്‍ സുനീഷ് നായര്‍, അഗസ്റ്റിന്‍ വാഴക്കാമല, ജീജോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 18 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി.





0 Comments