Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ടു കാറുകളുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു



നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ എത്തിയ മറ്റു രണ്ടു കാറുകളുമായി  കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. എം.സി റോഡില്‍ പാറോലിക്കല്‍ കവലക്കും തുമ്പശ്ശേരി വളവിനും ഇടയില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ്   അപകടമുണ്ടായത്.. 


ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് വളവില്‍ നിയന്ത്രണം വിട്ട് എതിര്‍ശയിലെത്തിയ കാറില്‍ ഇടിച്ച ശേഷം മറ്റൊരു കാറിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചു കയറിയത്. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍  ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍എത്തിച്ചു.

Post a Comment

0 Comments