Breaking...

9/recent/ticker-posts

Header Ads Widget

മെറിറ്റ് ഡേ ആചരിച്ചു.



കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥി സംഘടനയായ  എഎഎസ്‌കെയുടെയും സംയുക്താഭിമുഖ്യത്തില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. 
മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം അധ്യക്ഷത വഹിച്ചു.നവാഗത സിനിമാ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, പ്രിന്‍സിപ്പല്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, ആസ്‌ക്ക് പ്രസിഡന്റ് കെ.എം. റ്റോമി, അധ്യാപക പ്രതിനിധി പി.ജെ. സിജോ, മെര്‍ളിന്‍ ആന്‍ ബിജോ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments